*14 🔰 നോമ്പ് കാലം 🔰*
*❓സംശയങ്ങൾ കുന്നോളം❓*
*🔹~~~~~~◼ 💫 ◼~~~~~~🔹*
https://chat.whatsapp.com/FICYFvIyd649Q6MylyFH0a
*💧Part : 14💧* *【അവസാനം】*
*5️⃣3️⃣❓യാത്രയിൽ പലപ്പോഴും വ്രതമനുഷ്ഠിക്കൽ പ്രയാസകരമായിരിക്കും. അങ്ങനെയുള്ളവർക്ക് വ്രതത്തിന്റെ കാര്യത്തിൽ വല്ല ഇളവുമുണ്ടോ..?*
*5️⃣4️⃣❓യാത്രയിൽ വ്രതമനുഷ്ഠിക്കുന്ന വ്യക്തി നോമ്പ് തുറക്കേണ്ടത് പുറപ്പെട്ട സ്ഥലത്തെ സമയം നോക്കിയാണോ അതോ ചെന്നെത്തുന്ന സ്ഥലത്തെ സമയം നോക്കിയാണോ..?*
*5️⃣5️⃣❓ഗൾഫ് നാടുകളിലും കേരളത്തിലും വ്രതം ആരംഭിക്കുന്ന കാര്യത്തിൽ പലപ്പോഴും ഒരു ദിവസത്തെ വ്യത്യാസമുണ്ടാവാറുണ്ടല്ലോ.. ഗൾഫിൽ ഒരു ദിവസം നേരത്തെ വ്രതം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ ഗൾഫിൽ മുപ്പത് വ്രതമെടുക്കുന്ന വ്യക്തി കേരളത്തിലേക്ക് യാത്ര പുറപ്പെടുന്നു. അവിടെയെത്തുമ്പോൾ മുപ്പതാമത് വ്രതത്തിന്റെ ദിവസമാണ്. അയാൾ എന്ത് ചെയ്യണം..? മുപ്പത്തി ഒന്നാമത്തെ വ്രതമനുഷ്ഠിക്കണമോ..?, അതോ സ്വന്തമായി പെരുന്നാൾ ആഘോഷിക്കാമോ..?*
*5️⃣6️⃣❓ കേരളത്തിൽ ഇരുപത്തെട്ട് ദിവസം വ്രതമനുഷ്ഠിച്ച ഒരാൾ വിദേശത്ത് എത്തുന്നു. അതിന്റെ പിറ്റേദിവസം അവിടെ പെരുന്നാളാണ്. ആ വ്യക്തി എന്താണ് ചെയ്യേണ്ടത്..? ജനങ്ങളുടെ കൂടെ പെരുന്നാളാഘോഷിക്കുകയോ..?, അതോ വ്രതമെടുക്കുകയോ..?*
*✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
അല്ലാഹുﷻന്റെ തിരുനാമത്തിൽ അല്ലാഹുﷻനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും(ﷺ) കുടുംബത്തിന്റെയും മേല്‍ അല്ലാഹുﷻന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീന്‍...☝🏼

🅰️ പ്രയാസം പരിഗണിച്ച് യാത്രക്കാർക്ക് പൊതുവെ വ്രതത്തിന്റെ കാര്യത്തിൽ അല്ലാഹു ഇളവ് അനുവദിച്ചിട്ടുണ്ട്. ഉപേക്ഷിക്കുന്ന വ്രതം പിന്നീട് നോറ്റു വീട്ടിയാൽ മതി. ഖുർആനിൽ അല്ലാഹു പറയുന്നു: "നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ വ്രതം ഉപേക്ഷിക്കാവുന്നതാണ്. എന്നാൽ, നിശ്ചിത എണ്ണം പിന്നീട് പൂർത്തിയാക്കണം." വ്രതമനുഷ്ഠിക്കാൻ കഴിയുന്ന യാത്രക്കാർക്കും വ്രതം ഉപേക്ഷിക്കാൻ അനുവാദമുണ്ട്...
പ്രവാചക ശിഷ്യനായ ഹംസത്തുൽ അസ്ലമി (റ)ഒരിക്കൽ പ്രവാചകൻ *ﷺ* യോട് ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരേ, യാത്രയിൽ വ്രതമനുഷ്ഠിക്കാൻ എനിക്ക് സാധിക്കും. അതിനാൽ ഞാൻ വ്രതമനുഷ്ഠിക്കുന്നതിൽ കുറ്റമുണ്ടോ..?" നബി *ﷺ* പറഞ്ഞു: "യാത്രയിൽ വ്രതം ഉപേക്ഷിക്കൽ അല്ലാഹുവിങ്കൽ നിന്നുള്ള ഇളവാകുന്നു. ആരെങ്കിലും ആ ഇളവ് സ്വീകരിക്കുകയാണെങ്കിൽ അത് നല്ലത്. ഇനി ഒരാൾ വ്രതമനുഷ്ഠിക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കിൽ അവന്ന് കുറ്റവുമില്ല."
(മുസ്ലിം)

🅰️ രണ്ടുമല്ല. താൻ എവിടെയായിരുന്നാലും സൂര്യൻ അസ്തമിച്ച ശേഷമാണ് നോമ്പ് തുറക്കേണ്ടത്. വിമാനത്തിൽ യാത്ര ചെയ്യുന്ന വ്യക്തി സൂര്യൻ അസ്തമിച്ചു എന്ന് ബോധ്യപ്പെട്ടാൽ നോമ്പ് തുറക്കേണ്ടതാണ്. കേരളത്തിൽ നിന്ന് വിമാനത്തിൽ യാത്ര ചെയ്യുന്ന ചിലർ സൂര്യാസ്തമയം പരിഗണിക്കാതെ നാട്ടിലെ സമയം നോക്കി വ്രതം തുറക്കാറുണ്ട്. ഇത് പരമാബദ്ധമാണ്. അങ്ങനെ വ്രതം മുറിച്ചവർ പകരം മറ്റൊരു ദിവസം വ്രതമെടുക്കേണ്ടതാണ്...

🅰️ മുപ്പത് ദിവസം ഗൾഫിൽ വ്രതമനുഷ്ഠിച്ച ഒരാൾ കേരളത്തിലെത്തുമ്പോൾ വ്രതത്തിന്റെയും പെരുന്നാളിന്റെയും കാര്യത്തിൽ കേരള മുസ്ലിംകളെയാണ് പിന്തുടരേണ്ടത്. അവർക്ക് വ്രതമാണെങ്കിൽ അയാളും വ്രതമെടുക്കേണ്ടതാണ്. അവർ പെരുന്നാൾ ആഘോഷിക്കുമ്പോഴാണ് അയാളും പെരുന്നാൾ ആഘോഷിക്കേണ്ടത്...
കാരണം.., റമളാൻ വ്രതവും പെരുന്നാളാഘോഷവും സംഘടിത സ്വഭാവമുള്ള ആരാധനാകർമങ്ങളാണ്. ഈ വസ്തുതയിലേക്ക് വെളിച്ചം വീശി പ്രവാചകൻ *ﷺ* പ്രഖ്യാപിച്ചു: "നിങ്ങൾ (സമൂഹം) വ്രതമനുഷ്ഠിക്കുന്ന ദിവസമാണ് വ്രതം. അവസാനിപ്പിക്കേണ്ടത് നിങ്ങൾ അവസാനിപ്പിക്കുന്ന ദിവസവും."
നബി *ﷺ* പ്രസ്താവിച്ചതായി ആഇശ (റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: "ഈദുൽഫിത്ർ ആഘോഷിക്കേണ്ടത് ജനങ്ങൾ ഈദുൽ ഫിത്ർ ആഘോഷിക്കുന്ന ദിവസമാണ്. ബലിപെരുന്നാൾ ആഘോഷിക്കേണ്ടത് ജനങ്ങൾ ബലിപെരുന്നാൾ ആഘോഷിക്കുന്ന ദിവസവും..." (തിർമിദി)
ഈ അവസ്ഥയിൽ ഒരു ദിവസത്തെ വ്രതം കൂടുതൽ അനുഷ്ഠിക്കേണ്ടി വരുന്ന വ്യക്തിക്ക് അല്ലാഹു അതിന്റെ പേരിൽ കൂടുതൽ പ്രതിഫലം നൽകുന്നതാണ്...

🅰️ ഇരുപത്തെട്ട് ദിവസം മാത്രം വ്രതമനുഷ്ഠിച്ച് വിദേശത്തെത്തുന്ന വ്യക്തി അവിടെയുള്ള ആളുകളുടെ കൂടെ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കുകയാണ് വേണ്ടത്. പിന്നീട് ഒന്ന് നോറ്റുവീട്ടുകയും വേണം. കാരണം റമളാൻ മാസം ഒരിക്കലും ഇരുപത്തൊമ്പത് ദിവസത്തിൽ കുറയുകയില്ല...
*NB : നോമ്പ് കാലത്തെ സംശയങ്ങൾ ഇവിടെ അവസാനിക്കുന്നില്ല... തലക്കെട്ടിൽ സൂചിപ്പിച്ച പോലെ അത് കുന്നോളം ഉണ്ട്. എങ്കിലും, വളരെ ചെറിയ ശതമാനം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞല്ലോ ... അൽ ഹംദുലില്ലാഹ്...*
*ഈ ചോദ്യോത്തര പംക്തി നിങ്ങളുടെ കൈകളിലേക്ക് എത്താൻ സഹകരിച്ച എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണം എന്ന് വസ്വിയ്യത് ചെയ്തുകൊണ്ട് തൽകാലം അവസാനിപ്പിക്കുന്നു ...*
*_അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..._*
*_ആമീൻ,,,,,,,,,_*
_*🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_
🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹
*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*
_കൂടുതൽ_ _പ്രഭാഷണങ്ങൾക്ക്_
_ഇസ് ലാമിക ചരിത്രകഥകൾക്കും⏬_
*_📚 ഇൽമിന്റെ വെളിച്ചം📚_*
*_Islamic_*
~{WhatsApp Group}~
● ۩▬▬▬▬▬❁☆❁▬▬▬▬▬۩ ●

Comments
Post a Comment