*445✨വിശുദ്ധ ഖുർആനിലെ✨*
              *🌹 പ്രവാചകർ 🌹*
*🔹 ~~~~~🔻  📖  🔻~~~~~ 🔹*
https://chat.whatsapp.com/FICYFvIyd649Q6MylyFH0a

        *📌 ഇൽയാസ് നബി (അ) :*

*💧Part : 01💧*

*🔖 വഴിതെറ്റിയ സമൂഹം (1)*

   ഇൽയാസ് (അ)...
ഇസ്രാഈലി സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട മഹാനായ പ്രവാചകനാണ് ഇൽയാസ് (അ)...

 ഹിസ്ഖീൽ (അ) വഫാത്തായി. മനുഷ്യ മനസ്സിൽ തൗഹീദ് ഉറപ്പിച്ച മഹാനായിരുന്നു. കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല. അതിന്റെ പ്രവാഹം മുറപോലെ നടക്കും. ജനനവും മരണവുമൊന്നും കാലം നോക്കാറില്ല. എല്ലാം വിധിപോലെ നടക്കട്ടെ എന്ന ഭാവം.
ഒരു മഹാവിപത്ത് പോലെയായിരുന്നു അത്. ഹിസ്ഖീൽ (അ)ന്റെ വഫാത്ത്...

 ആളുകളെ നയിക്കാൻ ശക്തനായ നേതാവ് വേണം. അല്ലെങ്കിലവർ എളുപ്പത്തിൽ വഴിതെറ്റിപ്പോകും. ഇസ്രാഈലി ചരിത്രത്തിൽ സ്വർണ്ണലിപികളിൽ ഉല്ലേഖനം ചെയ്യപ്പെടേണ്ട നാമം. ഇൽയാസ്(അ). 
മഹാനായ പ്രവാചകനും ശക്തനായ ഭരണാധികാരിയും...

 സമൂഹത്തിന്റെ നിയന്ത്രണം വിട്ടിരിക്കുന്നു. ബിംബങ്ങൾ അവരെ ആകർഷിക്കുന്നു. ബിംബാരാധകർ അവരെ മാടി വിളിക്കുന്നു. പിന്നൊന്നും ചിന്തിച്ചില്ല. ജനങ്ങൾ ബിംബങ്ങളുടെ സമീപത്തേക്കോടി. ആ സമൂഹത്തിലെ പണ്ഡിതന്മാർ അവരെ തടയാൻ നോക്കി. സാധിച്ചില്ല...

 ബഅ്ൽ. ഒരു ബിംബത്തിന്റെ പേരാണത്. ബാൽബക്ക് എന്ന നാട്ടിലെ ബിംബം. സ്വർണ്ണ വിഗ്രഹം. ഇരുപത് മുഴം പൊക്കം. നാലു മുഖങ്ങളുണ്ട്. ശൈത്വാൻ വിഗ്രഹത്തിനുള്ളിൽ കയറിയിരിക്കും. ജനങ്ങൾ കണക്കില്ലാതെ വന്നുകൂടും. ആവശ്യങ്ങളും ആവലാതികളും പറയും. പിശാച് ചില ശബ്ദങ്ങൾ പുറപ്പെടുവിക്കും. ഏതെങ്കിലും ഭാഷയിൽ നൽകുന്ന സൂചനകളാണ്. ഒരാൾ ആവലാതി പറയുമ്പോൾ അതിന്നൊരു മറുപടി. അടുത്തയാൾക്കു മറ്റൊരു മറുപടി. 

 ഈ സുചനകൾ ജനങ്ങൾക്കു മനസ്സിലാകുംവിധം പരിഭാഷപ്പെടുത്തിക്കൊടുക്കണം. പരിഭാഷകരായി നാനൂറ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പരിഭാഷകർ പറയുന്നത് ജനം സ്വീകരിക്കും. അനുസരിക്കും. ചെറിയ ഫലങ്ങൾ കാണുകയും ചെയ്യും.

 ബഅ്ൽ ബിംബത്തിന്റെ സ്വാധീന വലയത്തിലാണ് ബഅ്ലബക്ക് രാജ്യം. ആർക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ബഅ്ൽ പരിഹരിക്കുമെന്നാണവരുടെ വിശ്വാസം. ബഅ്ൽ ദൈവത്തിന്റെ ഉത്സവമാണ് രാജ്യത്തെ ഏറ്റവും വലിയ ആഘോഷം. ആബാലവൃദ്ധം ജനങ്ങൾ പങ്കെടുക്കും. 

 ജനങ്ങൾ നേർവഴിയിൽ നിന്ന് പിഴച്ചു. ബിംബാരാധന  സർവ്വ വ്യാപകമായി. തൗഹീദ് മുറുകെപിടിച്ച ചിലരുണ്ടായിരുന്നു. അവരെ ആരും വകവെച്ചില്ല. അവരുടെ ശബ്ദം ആരും ഗൗനിച്ചില്ല. ഉപദേശങ്ങൾ അവഗണിക്കപ്പെട്ടു. എല്ലാ ദുരാചാരങ്ങളും പിശാച് അവർക്ക് ഭംഗിയായി തോന്നിപ്പിച്ചുകൊടുത്തു. ആഭാസങ്ങൾ നടമാടി. എവിടെയും അരാജകത്തം. ആ സമൂഹത്തിലാണ് ഇൽയാസ് (അ) നിയോഗിക്കപ്പെടുന്നത്...

 ഏകനായ അല്ലാഹുﷻവിലേക്ക് ജനങ്ങളെ ക്ഷണിക്കുക. അവരെ സത്യമാർഗത്തിൽ നയിക്കുക. ഗൗരവമേറിയ ചുമതലയാണിത്. ജനങ്ങൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ ചെല്ലും. എന്നിട്ടവരോട് സംസാരിക്കും. 

 "എന്റെ സഹോദരങ്ങളേ..! നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുക. ആരാധനക്ക് അർഹനായ ഇലാഹ് ഒരുവനായ അല്ലാഹു ﷻ മാത്രമാകുന്നു. അവന്ന് പങ്കുകാരെ കല്പിക്കരുത്. അവനെ മാത്രം നിങ്ങൾ ആരാധിക്കുക. ഞാൻ അല്ലാഹുﷻവിന്റെ പ്രവാചകനാകുന്നു. എന്നെ നിങ്ങൾ വിശ്വസിക്കുവീൻ..! "

 ജനങ്ങൾ സംശയത്തോടെ ഇൽയാസ്(അ)നെ നോക്കി. നെറ്റി ചുളിച്ചു പരസ്പരം ചോദിച്ചു. "ഇവനെന്ത് പറ്റിപ്പോയി. ഇവൻ നമുക്കിടയിൽ ജനിച്ചുവളർന്നവനല്ലേ? അവൻ പ്രവാചകനായെന്നോ? എന്ത് മണ്ടത്തരമാണ് പറയുന്നത്."

*തുടരും ... ഇന്‍ ശാ അല്ലാഹ് ...💫*

*"☝ الله اعلم ☝"*

*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*
*_ആമീൻ,,,,,,,,,_*

_*​​🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_​​

🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹

*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*

_കൂടുതൽ_ _പ്രഭാഷണങ്ങൾക്ക്_
_ഇസ് ലാമിക ചരിത്രകഥകൾക്കും⏬_
*_📚 ഇൽമിന്റെ വെളിച്ചം📚_*
               *_Islamic_*
        ~{WhatsApp Group}~
   ● ۩▬▬▬▬▬❁☆❁▬▬▬▬▬۩ ●

Comments

Popular posts from this blog