*446✨വിശുദ്ധ ഖുർആനിലെ✨*
*🌹 പ്രവാചകർ 🌹*
*🔹 ~~~~~🔻 📖 🔻~~~~~ 🔹*
https://chat.whatsapp.com/FICYFvIyd649Q6MylyFH0a
*📌 ഇൽയാസ് നബി (അ) :*
*💧Part : 02💧*
*🔖 വഴിതെറ്റിയ സമൂഹം (2)*
ജനങ്ങൾ സംശയത്തോടെ ഇൽയാസ്(അ)നെ നോക്കി. നെറ്റി ചുളിച്ചു പരസ്പരം ചോദിച്ചു. "ഇവനെന്ത് പറ്റിപ്പോയി. ഇവൻ നമുക്കിടയിൽ ജനിച്ചുവളർന്നവനല്ലേ? അവൻ പ്രവാചകനായെന്നോ? എന്ത് മണ്ടത്തരമാണ് പറയുന്നത്..."
മണ്ടനെന്നും മഠയനെന്നും വിളിച്ചു. വിഡ്ഢിയെന്ന് വിളിച്ചു കളിയാക്കി. ഇൽയാസ് അവർക്കിടയിലാണ് ജനിച്ചു വളർന്നത്. ഇദ്ദേഹത്തിന്റെ പിതാവാണ് യാസീൻ. പിതാവിനെയും മാതാവിനെയും അവർക്കറിയാം. ഉന്നതകുലജാതരാണ്. ഇൽയാസ് ബുദ്ധിമാനാണ്. നല്ല തന്റേടമുള്ള ചെറുപ്പക്കാരനാണ്. ഇൽയാസിന്റെ പരമ്പര ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. പിതൃപരമ്പര...
ഇൽയാസ്
യാസീൻ
ഫൽഹാസ്
ഈസാർ
ഹാറൂൻ
ഇംറാൻ
ഇൽയാസ് (അ) രാജ്യത്തിന്റെ പലഭാഗങ്ങളിൽ ചെന്ന് ജനങ്ങളോട് സംസാരിച്ചു.
പലരേയും നേരിൽകണ്ട് വ്യക്തിപരമായി സംസാരിച്ചു. പലവീടുകൾ സന്ദർശിച്ചു. കുടുംബബന്ധമുള്ള വീടുകളിൽ ചെന്നു സംസാരിച്ചു .
"സൃഷ്ടാവായ അല്ലാഹുﷻവിനെ സൂക്ഷിക്കുക. അവന്റെ കല്പനകൾ പാലിക്കുക. അവൻ നിരോധിച്ചത് നിങ്ങൾ എടുക്കരുത്. ബിംബാരാധന നിങ്ങൾ കൈവെടിയുക. മൂസാനബിയെയും ഹാറൂൻ നബിയേയും നിങ്ങൾ ഓർക്കുക. അവർ പഠിപ്പിച്ച കാര്യങ്ങൾ ഓർക്കുക. തൗഹീദിലേക്കാണവർ ജനങ്ങളെ ക്ഷണിച്ചത്. അതാണ് രക്ഷയുടെ മാർഗ്ഗം. ആ മാർഗ്ഗം നിങ്ങൾ കൈവെടിയരുത്. തൗറാത്ത് നിങ്ങളുടെ മുമ്പിലുണ്ട്. നിങ്ങൾ അത് പാരായണം ചെയ്യണം. അനുവദനീയമായ കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ട്. അത് നിങ്ങൾ സ്വീകരിക്കുക."
"നിരോധിച്ച കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ട് അവ നിങ്ങൾ ഒഴിവാക്കുക. നിങ്ങൾ രക്ഷപ്പെടും. നിങ്ങൾ യൂശഅ് നബിയെ ഓർക്കുക. ഹിസ്ഖീൽ നബിയേയും ഓർക്കുക. അവർ കാണിച്ചു തന്ന പാത പിൻപറ്റുക. നിങ്ങൾ പിശാചിനെ പിൻപറ്റരുത്. അവൻ നമ്മുടെ ശത്രുവാണ്. അവനെ കൂട്ടുകാരനായി സ്വീകരിക്കരുത്. ബിംബാരാധന വളരെ ഭംഗിയുള്ളതായി നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത് പിശാചാണ്. സഹോദരങ്ങളേ..! നിങ്ങൾ പിശാചിന്റെ ഉപദേശം സ്വീകരിക്കരുത്. എങ്കിൽ നിങ്ങൾക്ക് നാശം."
എന്തൊക്കെപ്പറഞ്ഞിട്ടും ആ സമൂഹം ഇളകിയില്ല. ആ വാക്കുകൾ ശ്രദ്ധിച്ചതും പരിഗണിച്ചതും ചെറിയൊരു വിഭാഗം ആളുകൾ മാത്രം.
സൂറത്തു സ്വാഫാത്തിൽ ഇൽയാസ് (അ) നെക്കുറിച്ച് പറയുന്നുണ്ട്. മൂസാ (അ) ഹാറൂൻ(അ) എന്നിവരെക്കുറിച്ച് പറഞ്ഞ ഉടനെയാണ് ഇൽയാസ്(അ)ന്റെ കാര്യം പറയുന്നത് അതിങ്ങനെ: "നിശ്ചയമായും മൂസാ നബിക്കും ഹാറൂൻ നബിക്കും നാം അനുഗ്രഹം നൽകുകയും ചെയ്തു." (37:114)
"അവർ ഇരുവരേയും അവരുടെ ജനങ്ങളേയും വമ്പിച്ച ദുഃഖത്തിൽ നിന്ന് രേഖപ്പെടുത്തുകയും ചെയ്തു." (37:115)
വമ്പിച്ച ദുഃഖം എന്ന് പറഞ്ഞ് ആ സമൂഹം ഖിബ്ത്വികളിൽ നിന്നനുഭവിച്ച പീഡനങ്ങളെക്കുറിച്ചാണ്. ആയിരക്കണക്കായ നവജാത ശിശുക്കളെ കൊന്നു കളഞ്ഞിട്ടുണ്ട്. കഠിനമായ ജോലി ചെയ്യിച്ചു. പീഡിപ്പിച്ചു. ഇതിൽ നിന്നെല്ലാം മോചനം നൽകിയത് അല്ലാഹുﷻവാണ്.
വിശുദ്ധ ഖുർആൻ തുടരുന്നു: "അവരെ നാം സഹായിക്കുകയും അങ്ങനെ അവർ തന്നെ വിജയികളായിത്തീരുകയും ചെയ്തു." (37:116)
"(വിഷയങ്ങൾ) വ്യക്തമായി വിവരിക്കുന്ന ആ ഗ്രന്ഥം (തൗറാത്ത് ) അവർഇരുവർക്കും നാം നൽകുകയും ചെയ്തു." (37:117)
"അവർ ഇരുവരേയും ചൊവ്വായ മാർഗ്ഗത്തിൽ ആക്കുകയും ചെയ്തു." (37:118)
"പിൻതലമുറകളിൽ അവർ ഇരുവരെക്കുറിച്ചുള്ള പ്രശംസ നിലനിർത്തുകയും ചെയ്തു." (37:119)
"മൂസാ (അ)യുടെയും ഹാറൂന്റെയും മേൽ സലാം ഉണ്ടായിരിക്കും." (37:120)
"അപ്രകാരം സുകൃതന്മാർക്ക് നാം പ്രതിഫലം കൊടുക്കുക തന്നെ ചെയ്യും." (37:121)
"നിശ്ചയമായും അവർ രണ്ടുപേരും സത്യവിശ്വാസികളായ നമ്മുടെ അടിമകളിൽ പെട്ടവരാകുന്നു." (37:122)
മൂസാ(അ)യും ഹാറൂൻ(അ)യും ഏറ്റവും നല്ല പ്രശംസയാണ് അല്ലാഹു ﷻ നൽകിയിരിക്കുന്നത്.
അവർ അതിന്നർഹരാണ്. അല്ലാഹുﷻവിന്റെ ദീനിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്. ഇവരെയാണ് ഇൽയാസ് (അ) മാതൃകയാക്കുന്നത്.
*തുടരും ... ഇന്‍ ശാ അല്ലാഹ് ...💫*
*"☝ الله اعلم ☝"*
*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*
*_ആമീൻ,,,,,,,,,_*
_*🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_
🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹
*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*
_കൂടുതൽ_ _പ്രഭാഷണങ്ങൾക്ക്_
_ഇസ് ലാമിക ചരിത്രകഥകൾക്കും⏬_
*_📚 ഇൽമിന്റെ വെളിച്ചം📚_*
*_Islamic_*
~{WhatsApp Group}~
● ۩▬▬▬▬▬❁☆❁▬▬▬▬▬۩ ●

Comments
Post a Comment