*447✨വിശുദ്ധ ഖുർആനിലെ✨*
              *🌹 പ്രവാചകർ 🌹*
*🔹 ~~~~~🔻  📖  🔻~~~~~ 🔹*
https://chat.whatsapp.com/FICYFvIyd649Q6MylyFH0a

        *📌 ഇൽയാസ് നബി (അ) :*

*💧Part : 03💧*

*🔖 വഴിതെറ്റിയ സമൂഹം (3)*

   ഇൽയാസ് (അ) മൂസാ (അ)ന്റെയും ഹാറൂൻ (അ)ന്റെയും ചരിത്രം നന്നായി പഠിച്ചു. ഇസ്രാഈൽ സന്തതികളുടെ നന്ദികേടിന്റെയും ക്രൂരതയുടെയും ചരിത്രം പഠിച്ചു. അവർ കൂടെത്തന്നെ നിൽക്കും. സന്നിഗ്ദഘട്ടത്തിൽ കാലുമാറിക്കളയും. അതാണ് സ്വഭാവം.

 എത്രയോ അനുഗ്രഹങ്ങൾ ചോദിച്ചു വാങ്ങി. എന്നിട്ട് നന്ദികേട് കാണിച്ചു. തനിക്ക് നേരിടാനുള്ളത് ആ സമൂഹത്തെയാണ്. അവർ കൂടുതൽ വഴി തെറ്റിയിട്ടുണ്ട്. ക്രൂരതകൂടിയിട്ടുണ്ട്. മൂസാ (അ)ന്റെയും ഹാറൂൻ(അ)ന്റെയും കഥ പറഞ്ഞ ഉടനെ സൂറത്ത് സ്വാഫ്ഫാത്തിൽ ഇൽയാസ്(അ)നെപ്പറ്റി പറയുന്നു അതിങ്ങനെ:

"തീർച്ചയായും ഇൽയാസും മുർസലുകളിൽ പെട്ട ആളാകുന്നു." (37:123)

"അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദർഭം ഓർക്കുക. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ?" (37:124)

 ആ സമൂഹം ആരാധിച്ചിരുന്ന വലിയ ബിംബം ബഅ്ൽ ആരായിരുന്നു. അതിന്നുവേണ്ടി അവർ മൃഗബലി നടത്തിക്കൊണ്ടിരുന്നു. പല നേർച്ചകളും നേർന്നിരുന്നു. ഉത്സവം നടത്തിയിരുന്നു. ബഅ്ൽ എന്ന ബിംബത്തെക്കുറിച്ച് അടുത്ത വചനത്തിൽ പരാമർശമുണ്ട് നോക്കുക:

"നിങ്ങൾ ബഅ്ലിനെ ആരാധിക്കുകയും ഏറ്റവും നന്നായി സൃഷ്ടിക്കുന്നവനെ വിട്ടുകളയുകയുമാണോ?" (37:125)

"നിങ്ങളുടെ റബ്ബും നിങ്ങളുടെ പൂർവ്വ പിതാക്കളുടെ റബ്ബുമായ അല്ലാഹുവിനെ." (37:126)

 വളരെ നല്ല രീതിയിലുള്ള ഉപദേശമാണ് ഇൽയാസ്(അ) ആ ജനതക്ക് നൽകിയത്. അവരത് വിശ്വസിച്ചില്ല. നബിയാണെന്ന വസ്തുത അവർ നിഷേധിച്ചു കളഞ്ഞു. ഈ സത്യത്തെ നിഷേധിച്ചാൽ നിങ്ങൾ പരീക്ഷണത്തിൽ പെടും. വേദനാജനകമായ ശിക്ഷവരും. ആ ശിക്ഷ നിങ്ങൾക്കു താങ്ങാനാവില്ല.

 ആരൊക്കെ ഉപദേശിച്ചാലും ശരിയാവാത്ത അവസ്ഥ. വിശുദ്ധ ഖുർആൻ അവരുടെ നിഷേധത്തെക്കുറിച്ചു പറയുന്നു: "അപ്പോൾ അവർ അദ്ദേഹത്തെ നിഷേധിച്ചു കളഞ്ഞു. അതിനാൽ അവർ നിശ്ചയമായും ശിക്ഷയിൽ ഹാജറാക്കപ്പെടുന്നവർ തന്നെയാകുന്നു." (37:127)

 കുറച്ചുപേർ ഇൽയാസ് (അ) ൽ വിശ്വസിച്ചുള്ളൂ. അവർ ശിക്ഷിക്കപ്പെടുകയില്ല. അവരെക്കുറിച്ച് പറയുന്നതിങ്ങനെ: "അല്ലാഹുവിന്റെ നിഷ്കളങ്കമായ അടിമകൾ ഒഴികെ." (37:128)

 ഈ ചെറിയ വിഭാഗം പ്രശംസിക്കപ്പെടും. അക്കാലത്ത് മാത്രമല്ല, പിൽക്കാല തലമുറക്കാരിലും വാഴ്ത്തപ്പെടും. കാലമെത്ര കടന്നുപോയാലും അവർ അനുസ്മരിക്കപ്പെടും. നന്ദിയോടെ പ്രശംസിക്കപ്പെടും.

 ഇൽയാസ് (അ) നെ പ്രശംസിച്ചുകൊണ്ട് ഖുർആനിൽ പറയുന്നതിങ്ങനെ: "പിൻതലമുറകളിൽ അദ്ദേഹത്തെക്കുറിച്ചുള്ള പ്രശംസ നാം നില നിർത്തുകയും ചെയ്യും." (37:129)

 മുൻതലമുറക്കാരായ കുറെ പ്രവാചകന്മാരെ ഖുർആൻ എടുത്തു പറഞ്ഞു നൂഹ് (അ), മൂസാ (അ), ഹാറൂൻ (അ), ഇൽയാസ് (അ) ഇവരെ പ്രശംസിച്ചു പറഞ്ഞ ശേഷം പിൻതലമുറക്കാർ പ്രശംസിക്കുമെന്ന് കൂടി അല്ലാഹു ﷻ പറഞ്ഞു...

 നാം പിൻതലമുറക്കാരാണ്. നാമവരെ പ്രശംസിക്കണം. മറന്നുകളയരുത്. ഇക്കാര്യം കൂടി നാം പഠിച്ചു വെക്കണം. അടുത്ത വചനം കാണുക: "ഇൽയാസിന് സലാം ഉണ്ടായിരിക്കും." (37:130)

 ഇൽയാസീൻ എന്നത് ഇൽയാസ് തന്നെയാണ്. ഖുർആൻ ഇങ്ങനെ തുടരുന്നു: "അപ്രകാരം സുകൃതന്മാർക്ക് നാം പ്രതിഫലം കൊടുക്കുക തന്നെ ചെയ്യും." (37:131)

"നിശ്ചയമായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടിമകളിൽ പെട്ട ആളാകുന്നു." (37:132)

 അല്ലാഹു ﷻ ഇൽയാസ് നബി (അ)നെ വളരെ നല്ലനിലയിൽ നമ്മുടെ മുമ്പിൽ അവതരിപ്പിച്ചുതന്നു. മൂസാ (അ), ഹാറൂൻ (അ) എന്നിവർ ത്യാഗപൂർണ്ണമായ ജീവിതമാണ് നയിച്ചത്. മനുഷ്യ മനസ്സുകളിൽ അവർ തൗഹീദ് സ്ഥാപിച്ചു. ഇപ്പറഞ്ഞ രണ്ട് പ്രവാചകന്മാരുടെ അതേ  ത്യാഗബോധത്തോടെയാണ് ഇൽയാസ് (അ) കർമ്മ രംഗത്തിറങ്ങിയത്. അവിടെ ഉറച്ചു നിന്നു പ്രവർത്തിച്ചു.

 പിൽക്കാല തലമുറക്കാർ ആ പ്രവാചകനെ ഓർക്കുന്നു. പ്രശംസിക്കുന്നു, സന്തോഷത്തോടും നന്ദിയോടും കൂടിയാണ് നാം ഇൽയാസ് നബി (അ)ന്റെ പേര് പറയുന്നത്.

ബഅൽ ബിംബം.
ഒരു സമൂഹത്തിന്റെ ആരാധ്യ ദേവത. അതിനെ ഇൽയാസ് (അ) തകർത്തു. ബഅൽ സ്വർണ്ണത്തിൽ നിർമ്മിക്കപ്പെട്ട ബിംബം. നീളം ഇരുപത് മുഴം. നാല് മുഖങ്ങളുണ്ട്.
ബഅ്ലിന്റെ ഉള്ള് പൊള്ളയാണ്. അതിനകത്ത് ഇബ്ലീസ് കയറിയിരിക്കും. മനുഷ്യരെ വഴികേടിലാക്കാൻ വേണ്ടി സംസാരിക്കും. ബിംബാരാധന ജനങ്ങൾക്കു വളരെ താല്പര്യമുള്ള കാര്യമാക്കി മാറ്റുകയാണ് പിശാച് ചെയ്തത്...

 ബഅ്ലബക്ക് ജനതയുടെ ബിംബം.
ബഅ്ലബക്ക് അന്നത്തെ ശാമിന്റെ ഭാഗമായിരുന്നു. യാസീൻ, ഇൽയാസ്, അൽയാസീൻ ഇവ മൂന്നും ഒന്നുതന്നെയാണ് ഇബ്നു ജിന്നിയുടെ അഭിപ്രായം.

 ഇൽയാസ് (അ) ഖിള്റ് (അ)
ഇവരുടെ പേരുകൾ ഒന്നിച്ചു പറയാറുണ്ട്. അവർ തമ്മിലുള്ള ബന്ധമാണതിന്ന് കാരണം. അബ്ദുൽ അസീസ് ബ്നു അബീ റവ്വാദ് റിപ്പോർട്ട് ചെയ്യുന്നു. ഇൽയാസ് (അ) ഖിള്റ് (അ) എന്നിവർ റമളാൻ മാസത്തിൽ നോമ്പ് നോൽക്കുമായിരുന്നു. ഇതിന്നു വേണ്ടി എല്ലാ വർഷവും അവർ ബൈത്തുൽ മുഖദ്ദസിൽ എത്തിച്ചേരും. ആരാധനാ നിർഭരമായ ദിനരാത്രങ്ങൾ. റമളാൻ കഴിഞ്ഞാൽ മൗസിം എന്ന പ്രദേശത്ത് പോയി ഇരുവരും വേർപിരിയുന്നു. മാശാ അല്ലാഹ്, മാശാ അല്ലാഹ് എന്ന് നിരവധി തവണ ആവർത്തിച്ചു പറഞ്ഞ ശേഷം അവർ പിരിഞ്ഞു പോവും.

*തുടരും ... ഇന്‍ ശാ അല്ലാഹ് ...💫*

*"☝ الله اعلم ☝"*

*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*
*_ആമീൻ,,,,,,,,,_*

_*​​🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_​​

🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹

*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*

_കൂടുതൽ_ _പ്രഭാഷണങ്ങൾക്ക്_
_ഇസ് ലാമിക ചരിത്രകഥകൾക്കും⏬_
*_📚 ഇൽമിന്റെ വെളിച്ചം📚_*
               *_Islamic_*
        ~{WhatsApp Group}~
   ● ۩▬▬▬▬▬❁☆❁▬▬▬▬▬۩ ●

Comments

Popular posts from this blog