*448✨വിശുദ്ധ ഖുർആനിലെ✨*
*🌹 പ്രവാചകർ 🌹*
*🔹 ~~~~~🔻 📖 🔻~~~~~ 🔹*
https://chat.whatsapp.com/FICYFvIyd649Q6MylyFH0a
*📌 ഇൽയാസ് നബി (അ) :*
*💧Part : 04💧*
*🔖 വിരുന്നുകാരൻ (1)*
മഹാനായ ഇബ്നു അബ്ബാസ് (റ)വിന്റെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: അൽയസഅ് നബിയുടെ അമ്മാവനായിരുന്നു ഇൽയാസ് നബി (അ)...
ഇബ്നു ഇസ്ഹാഖിന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം: ഇസ്രാഈൽ സന്തതികളെ നേർമാർഗത്തിലേക്ക് നയിക്കാൻ നിയുക്തനായ പ്രവാചകനായിരുന്ന ഇൽയാസ് (അ).
യൂശഅ് (അ), കാലബ് ബ്നു യൂഫന്നാ, ഹിസ്ഖീൽ (അ) എന്നിവർക്കുശേഷം ഇസ്രാഈൽ സന്തതികളുടെ ചുമതലക്കാരൻ ഇൽയാസ് (അ) ആയിരുന്നു. ഹിസ്ഖീൽ (അ)ന്റെ വഫാത്തിന്നു ശേഷം ഇസ്രാഈൽ സന്തതികളുടെ അവസ്ഥ ആശങ്കാജനകമായിത്തീർന്നു.
അവർ അല്ലാഹുﷻവുമായുള്ള ഉടമ്പടി മറന്നു. നബിമാർ പഠിപ്പിച്ചതെല്ലാം ഒഴിവാക്കി. ബിംബാരാധകരായി. ഈ സാഹചര്യത്തിൽ ഇൽയാസ് (അ) നെ അവരിലേക്കയച്ചു. ഇസ്ലാം മതപ്രബോധനം തുടങ്ങിയപ്പോൾ അത് സ്വീകരിക്കാൻ ഒരാൾ മുമ്പോട്ടു വന്നു. ആ ചെറുപ്പക്കാരന്റെ പേര് അൽയസഅ് എന്നായിരുന്നു. പിന്നെ അൽയസഅ് എന്ന ചെറുപ്പക്കാരൻ ഇൽയാസ് നബി (അ) ന്റെ സന്തത സഹചാരിയായിത്തീർന്നു...
അൽയസഅ് സദുപദേശം നടത്തി. ജനങ്ങൾ അദ്ദേഹത്തേയും പരിഹസിച്ചു തള്ളി. പ്രയാസങ്ങൾ നിറഞ്ഞ സംവത്സരങ്ങൾ കടന്നുപോയി. ഇൽയാസ്(അ) ദുഃഖിതനും നിരാശനുമായിത്തീർന്നു. വളരെയേറെ മനോവേദനയോടെ അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു:
"എന്റെ റബ്ബേ...! ഞാനെത്ര കാലമായി എന്റെ ജനതയെ വിളിക്കുന്നു. ഒരു ഫലവുമില്ല. വളരെ ചെറിയൊരു വിഭാഗമല്ലാതെ വിശ്വസിച്ചിട്ടില്ല. അല്ലാഹുവേ ഈ ദുർമാർഗ്ഗികൾക്ക് ഈ ലോകത്ത് വെച്ചു തന്നെ എന്തെങ്കിലും ശിക്ഷ നൽകേണമേ..."
ഒരു ശിക്ഷ കിട്ടിയാൽ അവർ നന്നാകുമെന്ന് ഇൽയാസ് നബി (അ)ന്ന് തോന്നിയിരിക്കാം. നബിയുടെ പ്രാർത്ഥന ഫലിച്ചു. മഴ പെയ്യാതായി. നാട്ടിലാകെ വരൾച്ച. ജലാശയങ്ങൾ വറ്റിവരണ്ടു. നാൽക്കാലികളും പക്ഷികളും ചത്തുവീഴാൻ തുടങ്ങി. കൃഷിയെല്ലാം ഉണങ്ങി നശിച്ചു...
നാട് മുഴുവൻ കെടുതിയിൽ പെടുമ്പോൾ ജനങ്ങൾ അല്ലാഹുﷻവിന്റെ വഴിയിൽ വരുമെന്നായിരുന്നു ഇൽയാസ് നബിയുടെ പ്രതീക്ഷ. അതല്ല ഉണ്ടായത്. നാലാൾ കൂടുന്നേടത്തെല്ലാം സംസാരിച്ച വിഷയം വരൾച്ചയാണ്.
"മഴയുടെ യാതൊരു ലക്ഷണവും കാണുന്നില്ല." ഒരാൾ പറഞ്ഞു...
"മഴ പെയ്തിട്ട് കാലമെത്രയായി. ചൂട് സഹിക്കാൻ വയ്യാതായി. എന്നാണിതിനൊരു മാറ്റം വരിക..?" രണ്ടാമൻ പറഞ്ഞു
"വെറുക്കപ്പെട്ടവൻ ഒരുത്തൻ ഇവിടെയുണ്ടല്ലോ ഇത് കാരണമാണ് മഴ പെയ്യാത്തത്" - മൂന്നാമൻ
"അതാരാ, അവൻ.. ?" നാലാമൻ
"മനസ്സിലായില്ലേ..? പുതിയ വിവാദങ്ങളായി നടക്കുന്ന ഒരുത്തനില്ലേ..?" - ഒന്നാമൻ
"ആര്..? ഇൽയാസ്, അവനാണോ..?"
"ഇത്രയൊക്കെ ചിന്തിക്കാനുണ്ടോ..? അവൻ തന്നെ."
"ഇനി മഴ കിട്ടാനെന്ത് വേണം..?"
"അവനെ കൊല്ലണം. മറ്റൊരു വഴിയില്ല."
"അത് ശരിയാണ് അവൻ ആവശ്യമില്ലാത്തത് പറഞ്ഞ് നടന്നിട്ടാണ് മഴ കിട്ടാത്തത്."
"എങ്ങനെ കൊല്ലും."
"അതിനെന്താ പ്രയാസം. അവന്റെ കൂടെ എത്രയാളുണ്ട് വിരലിലെണ്ണാൻ മാത്രം നമ്മളോ? ആയിരങ്ങളില്ലേ? കൊല്ലണം. കൊന്നവനെ പരസ്യപ്പെടുത്തേണ്ട."
അത് കേട്ടപ്പോൾ എല്ലാവർക്കും ആശ്വാസമായി. മഴ വരും, നാട് പുഷ്പിക്കും, ജീവിതം സുഖകരമാവും. എല്ലാറ്റിനും തടസ്സം ഇൽയാസ് ആണ്. അവനെ വധിക്കുക. വിചാരണയില്ലാതെ വധ ശിക്ഷ വിധിച്ചു. വധം എപ്പോഴുമാകാം.
എവിടെ വെച്ചുമാവാം.
എവിടെ ഇൽയാസ്..?
എല്ലാവരും അത് തന്നെ ചോദിക്കുന്നു. കണ്ടവരില്ല. ഇൽയാസിനെ കാണാനില്ല. നാടാകെ വാർത്ത പരന്നു.
"അവനെ പിടിച്ചുകൊണ്ട് വരിക. വധിക്കുക..!" രാജാവ് വിധിച്ചു.
വിധി നടപ്പാക്കേണ്ടവർ നെട്ടോട്ടമായി. ഒരു വീട്ടിലുമില്ല. പുറത്തുമില്ല. തിരച്ചിൽ തുടരുന്നു. ഒരു സംഭവം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്നു
ഒരു വൃദ്ധയുടെ വീട്. ദാരിദ്ര്യം കൊടികുത്തി വാഴുന്നു. വീടെന്ന് പറഞ്ഞുകൂടാ. ഒരു ചെറ്റക്കുടിൽ. അതിൽ ഒരു പഴയ കട്ടിൽ. കട്ടിലിൽ രോഗിയായ മകൻ. എത്രയോ കാലമായി രോഗമാണ്. ക്ഷീണം വേദന പട്ടിണി ഇതാണവസ്ഥ. ഒരു ദിവസം രാത്രി ആരോ വാതിലിൽ മുട്ടി. സ്ത്രീ വാതിൽ തുറന്നു. ആഗതൻ അകത്ത് കടന്നു.
ഒരു മധ്യവയസ്കൻ. നന്നെ ക്ഷീണിച്ചിട്ടുണ്ട്. ദീർഘയാത്രയിലാണെന്ന് തോന്നുന്നു. എന്താ? ആരാണ്? എന്തിനിവിടെ വന്നു..?
*തുടരും ... ഇന്‍ ശാ അല്ലാഹ് ...💫*
*"☝ الله اعلم ☝"*
*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*
*_ആമീൻ,,,,,,,,,_*
_*🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_
🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹
*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*
_കൂടുതൽ_ _പ്രഭാഷണങ്ങൾക്ക്_
_ഇസ് ലാമിക ചരിത്രകഥകൾക്കും⏬_
*_📚 ഇൽമിന്റെ വെളിച്ചം📚_*
*_Islamic_*
~{WhatsApp Group}~
● ۩▬▬▬▬▬❁☆❁▬▬▬▬▬۩ ●

Comments
Post a Comment