*❓ ഇസ് ലാമിക സംശയങ്ങളും❓*
*✅ മറുപടിയും ✅*
🔹〰️〰️🔻📖🔻〰️〰️🔹
https://chat.whatsapp.com/FICYFvIyd649Q6MylyFH0a
*1️⃣❓വിവാഹമുറപ്പിച്ചതിന് ശേഷം പ്രതിശ്രുത വധൂവരന്‍മാരുടെ കിന്നാരം പറച്ചില്‍..?*
*2️⃣❓കല്യാണ ദിവസം വധുവിനോടൊപ്പം മഹ്‌റമല്ലാത്ത ബന്ധുക്കൾ (മൂത്താപ്പ -എളാപ്പമാരുടെ മക്കൾ പോലോത്തവർ) ഒന്നിച്ചിരുന്നു ഫോട്ടോ എടുക്കുന്നത് വ്യാപകമായി കണ്ട് വരുന്നു. ഇത് ഹലാലാവുമോ..?*
*3️⃣❓ഒരു ഭാര്യക്ക് ഭർത്താവിന്റെ പൊരുത്തം കൂടിയേ തീരൂ എന്നല്ലേ. അപ്പോൾ ഒരു ഭർത്താവിന് ഭാര്യയുടെ പൊരുത്തം ആവശ്യമില്ലേ. ഒരു ഭാര്യക്ക് ഭർത്താവിനോട് ഹറാമായ കാര്യങ്ങൾ ചെയ്യുന്നതിനെ വിലക്കാനോ അങ്ങനെ ചെയ്താൽ പൊരുത്തമില്ലെന്ന് പറയാനോ പറ്റുമോ..?*
*4️⃣❓പെണ്‍കുട്ടിയുടെ സമ്മതമില്ലതെ വിവാഹം നടത്താന്‍ പറ്റുമോ..? പെണ്ണിന്റെ സമ്മതം ഏതു രൂപത്തിലാണ്..?*
*✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
*_🤲അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.💐_*
*ചോദ്യം ❓*
*1️⃣❓ഞങ്ങളുടെ നാട്ടില്‍ മുസ്‌ലിം കുടുംബങ്ങള്‍ അവരുടെ മക്കള്‍ക്ക് വിവാഹാലോചന നടത്തുമ്പോൾ വാക്കുറപ്പിച്ച് ഒന്നോ രണ്ടോ വര്‍ഷത്തിനുശേഷം നികാഹ് നടത്താമെന്ന് തീരുമാനിക്കാറുണ്ട്. എന്നാല്‍ ഇക്കാലയളവില്‍ ചെറുക്കനും പ്രതിശ്രുതവധുവും കിന്നരിക്കുകയും ചുറ്റിയടിച്ചുനടക്കുകയും ചെയ്യുന്നു. ഈ രീതി ഇസ്‌ലാമില്‍ അനുവദനീയമാണോ..?*
🅰️ ആണിന്റെയും പെണ്ണിന്റെയും വീട്ടുകാര്‍ വിവാഹത്തിന് യോജിപ്പിലെത്തുകയും നികാഹ് പിന്നീട് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇതാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ ഇതിനെ വിവാഹനിശ്ചയം എന്നാണ് പറയുക...
വരുംദിനങ്ങളിലെ ഒരു തിയതി നിശ്ചയിച്ച് വിവാഹത്തിനുള്ള വാഗ്ദാനം നല്‍കുന്നതാണ് വിവാഹനിശ്ചയം (എന്‍ഗേജ്‌മെന്റ്). ചെക്കനും പെണ്ണിനും കൈകോര്‍ത്തു പിടിച്ചുനടക്കാനും കിന്നരിക്കാനും എവിടെയെങ്കിലും തനിച്ചിരിക്കാനുമുള്ള ലൈസന്‍സല്ല അത്. അതൊന്നും ഇസ്‌ലാമില്‍ അനുവദനീയമല്ല. നിശ്ചയം നടത്തിയെന്നതുകൊണ്ട് മുന്‍പ് ഹലാലും ഹറാമും ആയ സംഗതികള്‍ മാറിമറിയുകയില്ല. പ്രായോഗികമായി പറഞ്ഞാല്‍ വിവാഹനിശ്ചയം കഴിഞ്ഞ ചെക്കനും പെണ്ണും അന്യര്‍തന്നെ. പിന്നെ, ആകെയൊരു വ്യത്യാസം ഇതാണ്: അതായത്, ആ ചെറുക്കനും പെണ്ണിനും വേണ്ടി മറ്റൊരാള്‍ വിവാഹം ആലോചിക്കാന്‍ മുതിരേണ്ടതില്ല...
അതിനാല്‍ വിവാഹനിശ്ചയം കഴിഞ്ഞവരെ സംബന്ധിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് ഇതാണ്. നിശ്ചയം കഴിഞ്ഞെന്നുകരുതി ആണും പെണ്ണും സ്വതന്ത്രവിഹാരം നടത്തുന്ന വിവാഹിതരെപ്പോലെ പെരുമാറാനോ കഴിയാനോ പാടില്ല. ഇപ്പറഞ്ഞിന് വിരുദ്ധമായത് പ്രവര്‍ത്തിച്ചാല്‍ അതുവഴി ഒരു വലിയതെറ്റാണ് അവര്‍ ചെയ്യുന്നത്. അല്ലാഹു ﷻ നമ്മെ വിശുദ്ധരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തട്ടെ... (ആമീൻ)

_✍🏼മറുപടി നൽകിയത് : നജ്മുദ്ദീന്‍ ഹുദവി കൊണ്ടോട്ടി_
🅰️ കല്യാണ ദിവസമോ അല്ലാത്ത ദിവസങ്ങളിലോ വധുവിന്റെ കൂടെയോ മഹ്റമത്തല്ലാത്ത മറ്റേതെങ്കിലും സ്ത്രീയുടെ കൂടെയോ കൂടലും ഒന്നിച്ചിരിക്കലും ഒന്നിച്ചു നില്‍ക്കലും ഫോട്ടോയെടുക്കലും, വിവാഹ സംബന്ധിയായോ അല്ലാത്തതോ ആയ വല്ല ഫങ്ഷനുകളോ പാര്‍ട്ടികളോ പൊതു പരിപാടികളോ ഒക്കെ നടക്കുമ്പോള്‍ സ്ത്രീകളുള്ള ഭാഗത്തേക്ക് പുരുഷന്മാര്‍ പോകലും പുരുഷന്മാരുള്ള ഭാഗത്തേക്ക് സ്ത്രീകള്‍ പോകലും, റോഡില്‍ സ്ത്രീകള്‍ നടക്കുന്ന ഭാഗത്ത് തന്നെ പുരുഷന്മാരും നടക്കലും പുരുഷന്മാര്‍ നടക്കുന്ന സൈഡില്‍ തന്നെ സ്ത്രീകളും നടക്കലും.... തുടങ്ങി അന്യ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ഇടകലരാനും സഹവസിക്കാനും ഇടവരുന്നതിന് ഏതെങ്കിലും രീതിയില്‍ കാരണമാകുന്നതൊക്കെ ഇസ്ലാമില്‍ നിഷിദ്ധമാണ്. ഇക്കാര്യത്തില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല...
(സൂറത്തുല്‍ അഹ്സാബ്, സുനന്‍ അബീ ദാവൂദ്, ഫതാവല്‍ കുബ്റാ, ശറഹുല്‍ മുഹദ്ദബ്, ഫത്ഹുല്‍ ബാരി, മബ്സൂത്വ്, ഉംദത്തുല്‍ ഖാരി, ഹാശിയത്തുദ്ദസൂഖി, മുഖ്തസ്വറുല്‍ ഖലീല്‍, മുഗ്നീ, ഇഖ്നാഅ്, നൈലുല്‍ ഔത്വാര്‍, ഇഖ്തിളാഅ്....)
കല്യാണം പോലെ അല്ലാഹുﷻവിന്റെ സഹായം ഏറെ ആഗ്രഹിക്കുന്ന വിശുദ്ധമായ കര്‍മ്മങ്ങളില്‍ അല്ലാഹുﷻവിനെ വിലവെക്കാതെ അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങള്‍ ചെയ്യാന്‍ ബന്ധുക്കളും അല്ലാത്തവരുമായ ചെറുപ്പക്കാരെയും മറ്റും അനുവദിക്കുന്നതും മൌനാനുവാദം നല്‍കുന്നതും അതൊന്നും ഇപ്പോള്‍ നോക്കിയിട്ട് കാര്യമില്ലായെന്ന് ചിന്തിക്കുന്നതും അത്യന്തം ഗൌരവമുള്ളതും കല്യാണത്തിലേയും ദാമ്പത്യത്തിലേയും ബറകത്തിനെ കെടുത്തിക്കളയുന്നതും ദൈവ സഹായത്തെ തടഞ്ഞു നിര്‍ത്തുന്നതുമാണെന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്കും മറ്റു വിവേകമതികള്‍ക്കും ഉണ്ടാകുന്നത് നല്ലതാണ്.

_✍🏼മറുപടി നൽകിയത് : നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
🅰️ ഭാര്യ ഭർത്താവിനെ അനുസരിക്കൽ അവളുടെ പരലോക വിജയത്തിന്റെ കാരണങ്ങളിലൊന്നാണ് എന്ന് നബി ﷺ അരുൾ ചെയ്തിട്ടുണ്ട്...
(തിർമ്മിദി, ഇബ്നു ഹിബ്ബാൻ)
എന്നാൽ, നല്ല കാര്യങ്ങളിൽ മാത്രമേ ആരെയും അനുസരിക്കാൻ പാടുള്ളൂവെന്നും അല്ലാഹുﷻവിനെ ധിക്കരിക്കുന്ന വിഷയത്തിൽ (ഭർത്താവെന്നല്ല) ഒരു സൃഷ്ടിയേയും അനുസരിക്കാൻ പാടില്ലായെന്നും നബി ﷺ പറഞ്ഞിട്ടുണ്ട്...
(ബുഖാരി, മുസ്ലിം, അഹ്മദ്)
അതിനാൽ, ഭർത്താവ് ഹറാമായ കാര്യം പറയുകയോ ചെയ്യുകയോ ചെയ്താൽ അതിൽ നിന്ന് കഴിയുന്ന രീതിയിൽ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കണം. ഒരു നിലക്കും അതിന് കഴിയാത്ത് സാഹചര്യമാണെങ്കിൽ ആ പ്രവർത്തിയെ മനസ്സു കൊണ്ട് വെറുക്കുകയെങ്കിലും വേണമെന്നും അതാണ് ശക്തിയില്ലാത്ത ഈമാനെന്നും നബി ﷺ അരുൾ ചെയ്തിട്ടുണ്ട്...
(സ്വഹീഹ് മുസ്ലിം)
അല്ലാതെ അതിന് കൂട്ട് നിൽക്കുകയോ അക്കാര്യത്തിൽ അയാളെ രഹസ്യമായോ പരസ്യമായോ അനുസരിക്കുകയോ ചെയ്യരുത്. കാരണം ഇത്തരം ദുർവൃത്തികളിൽ ഭർത്താവിന്റെ പൊരുത്തം നേരാൻ ശ്രമിച്ചാൽ അല്ലാഹുﷻവിന്റെ പൊരുത്തം നഷ്ടപ്പെടും തീർച്ച. അല്ലാഹു തആലാ പറയുന്നു: “നന്മ കൊണ്ട് കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്ന ഉത്തമ സമൂഹമായിട്ട് ഉയിത്തെഴുന്നേപ്പിക്കപ്പെട്ടവരാണ് നിങ്ങൾ”
(സൂറത്തു ആലു ഇംറാൻ)

_✍🏼മറുപടി നൽകിയത് : മുഹമ്മദലി ഖാസിമി_
🅰️ കന്യകയായ പെണ്‍കുട്ടിയെ അവളുടെ സമ്മതമില്ലാതെ പിതാവിനോ വല്യുപ്പക്കോ വിവാഹം നടത്താവുന്നതാണ്. അവര്‍ കുട്ടിയുടെ നന്മയും ഗുണവും പൂര്‍ണ്ണമായും പരിഗണിക്കുമെന്നതിനാലും കുട്ടിയേക്കാള്‍ അത് മനസ്സിലാക്കാനാവുക അവര്‍ക്കായിരിക്കും എന്നതിനാലുമാണ് അത്. എന്നാല്‍പോലും സമ്മതം തേടുന്നത് സുന്നത്താണ്...
എന്നാല്‍, അവര്‍ക്ക് കുട്ടിയുമായി വിരോധമൊന്നുമില്ലാതിരിക്കുകയും വിവാഹം കഴിച്ചുകൊടുക്കുന്നത് അനുയോജ്യനായ ഭര്‍ത്താവിനായിരിക്കുകയും വേണം. ഇതല്ലാത്ത ഒരു സാഹചര്യത്തിലും പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ വിവാഹം ശരിയാവുന്നതല്ല...
കന്യകയുടെ മൗനം തന്നെ സമ്മതമായി പരിഗണിക്കുന്നതാണ്. എന്നാല്‍ കന്യകയല്ലാവത്തവള്‍ സമ്മതം വ്യക്തമായി പറയുക തന്നെ വേണം.
കൂടുതല്‍ അറിയാനും, അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ ...
*_അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..._*
*_ആമീൻ,,,,,,,,,_*
_*🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_
🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹
*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*
_കൂടുതൽ_ _പ്രഭാഷണങ്ങൾക്ക്_
_ഇസ് ലാമിക ചരിത്രകഥകൾക്കും⏬_
*_📚 ഇൽമിന്റെ വെളിച്ചം📚_*
*_Islamic_*
~{WhatsApp Group}~
● ۩▬▬▬▬▬❁☆❁▬▬▬▬▬۩ ●

Comments
Post a Comment