*❓ ഇസ് ലാമിക സംശയങ്ങളും❓*
            *✅  മറുപടിയും  ✅*
  🔹〰️〰️🔻📖🔻〰️〰️🔹
  https://chat.whatsapp.com/FICYFvIyd649Q6MylyFH0a

*1️⃣❓ശുക്രിന്റെ സുജൂദ് ഒന്ന് വിശേദീകരിക്കമോ?പൂർണ രൂപം,വുളു വേണമോ?*

*2️⃣❓തൗബ ചെയ്യേണ്ടത് എങ്ങിനെ എന്ന് വിശദീകരിക്കാമോ? തൗബ നിസ്കാരത്തെ കുറിച്ചും വിശദീകരിക്കാമോ?*

*3️⃣❓സ്ത്രീകൾ വീട്ടിൽ നിന്ന് ഖുർആൻ ഓതുമ്പോൾ ശബ്ദം ഉയർത്തി ഓതാമോ?*

*4️⃣❓പൊതുസ്ഥലത്ത് വെച്ച് മെബൈലിൽ ഖുർആൻ പാരായണം ചെയ്യുമ്പോൾ സജദയുടെ സുജൂദിന്റെ വിധി എന്ത്?*
*​✪►◄►◄►◄►◄<﷽>►◄►◄►◄►◄✪​*

അല്ലാഹുﷻന്റെ തിരുനാമത്തിൽ അല്ലാഹുﷻനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും(ﷺ) കുടുംബത്തിന്റെയും മേല്‍ അല്ലാഹുﷻന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീന്‍...☝🏼

*1️⃣❓ശുക്രിന്റെ സുജൂദ് ഒന്ന് വിശേദീകരിക്കമോ?പൂർണ രൂപം,വുളു വേണമോ?*
_മറുപടി നല്‍കിയത്‍ നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_

🅰️വല്ല അനുഗ്രഹവും പുതിയതായിട്ട് അല്ലാഹു നൽകുകയോ (ഉദാ. കുട്ടി ജനിച്ചു, പദവിയോ ധനമോ ലഭിച്ചു, കാണാതായ ആൾ തിരിച്ചെത്തി) വല്ല പ്രയാസവും നീക്കിത്തരുകയോ (ഉദാ. മുങ്ങിമരണത്തിൽ നിന്നോ തീപിടിത്തത്തിൽ നിന്നോ രക്ഷപ്പെട്ടു) ചെയ്താൽ, അതുപോലെ പരീക്ഷിക്കപ്പെട്ടവനേയും പരസ്യമായി തെമ്മാടിത്തരം ചെയ്യുന്നവനേയോ കണ്ടാൽ അല്ലാഹുവിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് സൂജൂദ് ചെയ്യൽ സുന്നത്താണ്. ഈ സുജൂദിന്റെ കൂടെ ശുക്റിന്റെ ഭാഗമായി സ്വദഖഃ ചെയ്യലും രണ്ട് റക്അത്ത് നിസ്കരിക്കലും സുന്നത്താണ്. (റൌള. ശറഹുൽ മുഹദ്ദബ്). നിസ്കാരത്തിൽ ശുക്റിന്റെ സുജൂദ് ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്യൽ ഹറാമും അതിനാൽ നിസ്കാരം ബാത്വിലാകുന്നതുമാണ് (ഫത്ഹുൽ വഹ്ഹാബ്, മുഗ്നി). നിസ്കാരത്തിന് പുറത്ത് തിലാവത്തിന്റെ സുജൂദ് ചെയ്യുന്നത് പോലെയാണ് ശുക്റിന്റെ സൂജുദ് ചെയ്യേണ്ടത്. വുളൂഅ് വേണം, ഔറത്ത് മറക്കണം, ഖിബ്ലക്ക് മുന്നിടണം, സുജൂദ് ചെയ്യുന്നുവെന്ന് നിയ്യത്ത് ചെയ്യണം, തക്ബീറത്തുൽ ഇഹ്റാം വേണം, സാധാരണ സുജൂദിൽ നിലത്ത് വെക്കേണ്ട അവയവങ്ങളൊക്കെ ഇതിലും വെക്കണം, സാധാരണ സൂജൂദിൽ സുന്നത്തായ കാര്യങ്ങൾ ഇതിലും സുന്നത്താണ്, അവസാനം സലാം വീട്ടണം. (തൂഹ്ഫ).

*سَجَدَ وَجْهِي لِلَّذِي خَلَقَهُ، وَشَقَّ سَمْعَهُ وَبَصَرَهُ، بِحَوْلِهِ وَقُوَّتِهِ فَتَبَارَكَ اللهُ أَحْسَنُ الْخَالِقِينَ എന്നും*

*اللَّهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْرًا، وَضَعْ عَنِّي بِهَا وِزْرًا، وَاجْعَلْهَا لِي عِنْدَكَ ذُخْرًا، وَتَقَبَّلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَഎന്നും ചൊല്ലൽ സുന്നത്താണ്.*

*2️⃣❓തൗബ ചെയ്യേണ്ടത് എങ്ങിനെ എന്ന് വിശദീകരിക്കാമോ? തൗബ നിസ്കാരത്തെ കുറിച്ചും വിശദീകരിക്കാമോ?*
_മറുപടി നല്‍കിയത്‍ നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_

🅰️തെറ്റു ചെയ്താൽ എങ്ങനെ തൌബ ചെയ്യണമെന്ന് അല്ലാഹുവിന്റെ റസൂൽ (ﷺ) നമ്മെ പഠിപ്പിക്കുന്നു: ‘ആരെങ്കലും വല്ല തെറ്റും ചെയ്താൽ അതിൽ പശ്ചാതപിച്ചു കൊണ്ട് വുളൂഅ് എടുത്ത് രണ്ട് റക്അത്ത് നിസ്കരിക്കുകയും തുടർന്ന്, ചെയ്ത തെറ്റിന് അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്താൽ അല്ലാഹു അവന് പൊറുത്തു കൊടുക്കും.’ എന്നിട്ട് നബി (ﷺ) (തൌബയുടെ രീതി അല്ലാഹു വിശദീകരിക്കുന്ന ആലു ഇംറാൻ സൂറത്തിലെ) ഈ ആയത്ത് ഓതി: “അവർ വല്ല തെറ്റും ചെയ്യുകയോ തങ്ങളുടെ ശരീരത്തോട് അക്രമം പ്രവർത്തിക്കുകയോ ചെയ്താൽ അവർ അല്ലാഹുവിനെ സ്മരിക്കും (നിസ്കരിക്കും) എന്നിട്ട് അല്ലാഹുവിനോട് അവരുടെ പാപങ്ങൾ പൊറുക്കാൻ വേണ്ടി തേടും. അല്ലാഹു അല്ലാതെ മറ്റാരാണ് ദോശങ്ങൾ പൊറുത്തു കൊടുക്കുക. തൌബ ചെയ്തു കഴിഞ്ഞാൽ പിന്നെ അറിഞ്ഞു കൊണ്ട് അവർ ആ തെറ്റിൽ വിണ്ടും തുടരില്ല” (അബൂ ദാവൂദ്).

അതു പോല നബി (ﷺ) അരുൾ ചെയ്തു: ‘തൌബയെന്നാൽ ചെയ്ത തെറ്റിൽ ഖേദിച്ചു മടങ്ങലാണ്’ (മുസ്നദ് അഹ്മ്ദ്). അഥവാ അല്ലാഹുവോട് പശ്ചാതപിച്ചു മടങ്ങലാണ് തൌബയുടെ മുഖ്യ ഭാഗം. ഇത് നേരാം വണ്ണം ഉണ്ടായാൽ ബാക്കി ഘടകങ്ങളായ ശരീരത്തെ തെറ്റുകളിൽ നിന്ന് അകറ്റി നിർത്തുക, ഇനിയൊരിക്കലും ഇത്തരം തെറ്റുകളിലേക്ക് മടങ്ങുകയില്ലെന്ന് ദൃഢ നിശ്ചയം ചെയ്യുക, നിസ്കാരം, നോമ്പ് പോലെയുള്ള അല്ലാഹുവിനോടുള്ള ബാധ്യതകളും കടം, മനസ്സും ശരീരവും വേദനിപ്പിക്കൽ തുടങ്ങിയ മനുഷ്യരോടുള്ള ബാധ്യതകളും നിറവേറ്റുക തുടങ്ങിയ കാര്യങ്ങളെല്ലാം മനസ്സിലെ പശ്ചാതാപം ശരിയായ രീതിയിൽ ഉണ്ടായാലേ നിർവ്വഹിക്കപ്പെടുകയുള്ളൂ (മിർഖാത്ത്)

ചുരുക്കത്തിൽ തൌബയെന്നാൽ നാവു കൊണ്ട് കുറേ استغفر الله العظيم എന്ന് പറയൽ മാത്രമല്ല. മറിച്ച് മനസ്സുകൊണ്ട് ഖേദിച്ചു മടങ്ങുകയും ഇനിയൊരിക്കലും അതിലേക്ക് മടങ്ങുകയില്ലെന്ന് ദൃഢ നിശ്ചയം ചെയ്യുകയും ശരീരം കൊണ്ട് തെറ്റുകളിൽ നിന്നു വിട്ടു നിൽക്കുകയും പടച്ചവനോടും പടപ്പുകളോടുമുള്ള ബാധ്യകൾ ചെയ്തു തീർക്കുയും ചെയ്യുന്നതൊടൊപ്പം വുളൂഅ് എടുത്ത് ലോക രക്ഷിതാവായ അല്ലഹുവിന്റെ മുന്നിൽ ചെന്ന് രണ്ട് റക്അത്ത് നിസ്കരിച്ച് ഹൃദയത്തിന്റെ ആഴങ്ങളിൽ തട്ടി പ്രതിധ്വനിക്കും വിധമുള്ള പൊറുക്കലിനെ തേടലാണ് സ്വീകരിക്കപ്പെടുന്ന തൌബ. 

*3️⃣❓സ്ത്രീകൾ വീട്ടിൽ നിന്ന് ഖുർആൻ ഓതുമ്പോൾ ശബ്ദം ഉയർത്തി ഓതാമോ?*
_മറുപടി നല്‍കിയത്‍ നജ്മുദ്ദീന്‍ ഹുദവി കൊണ്ടോട്ടി_

🅰️സ്ത്രീ വീട്ടില്‍ നിന്നായാലും പുറത്തു നിന്നായാലും ഖുര്‍ആന്‍ ഓതുന്ന സമയത്തായാലും അല്ലാത്ത സമയത്തായാലും അന്യപുരുഷന്മാര്‍ കേള്‍ക്കെ ശബ്ദമുയര്‍ത്തുന്നത് കറാഹത്താണ്. എന്നാല്‍ ശബ്ദമുയര്‍ത്തുന്നത് കാരണം ഫിത്ന ഭയപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ ശബ്ദമുയര്‍ത്തല്‍ ഹറാമാണ്. (ബുജൈരിമി, ഫത്ഹുല്‍ മുഈന്‍)

*4️⃣❓പൊതുസ്ഥലത്ത് വെച്ച് മെബൈലിൽ ഖുർആൻ പാരായണം ചെയ്യുമ്പോൾ സജദയുടെ സുജൂദിന്റെ വിധി എന്ത്?*
_മറുപടി നല്‍കിയത് ‍നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_

🅰️പൊതു സ്ഥലത്ത് വെച്ച് മൊബൈലിൽ വിശുദ്ധ ഖുർആൻ ഓതുമ്പോൾ തിലാവത്തിന്റെ സുജൂദിന്റെ വിധി  നിസ്കാരത്തിന് പുറത്ത് സാധാരണ തിലാവത്തിന്റെ സുജൂദ് ചെയ്യുന്നത് പോലെയാണ്. (വുളൂഅ് എടുക്കണം, ഔറത്ത് മറക്കണം, ഖിബ്ലക്ക് മുന്നിടണം, സുജൂദ് ചെയ്യുന്നുവെന്ന് നിയ്യത്ത് ചെയ്യണം, തക്ബീറത്തുൽ ഇഹ്റാം വേണം, സാധാരണ സുജൂദിൽ നിലത്ത് വെക്കേണ്ട അവയവങ്ങളൊക്കെ ഇവിടേയും വെക്കണം, സാധാരണ സൂജൂദിൽ സുന്നത്തായ കാര്യങ്ങൾ ഇവിടേയും സുന്നത്താണ്, അവസാനം സലാം വീട്ടണം). പൊതു സ്ഥലമാകുമ്പോൾ അവിടെ സുജൂദ് ചെയ്യുന്ന സ്ഥലം ശുദ്ധിയുള്ളതാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്നു മാത്രം. ഇനി അവിടെ തീരേ സുജൂദ് ചെയ്യാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ സുജൂദിനു പകരം

*سُبْحَانَ اللهِ, وَالْحَمْدُ للهِ، وَلَا إِلهَ إِلَّا اللهُ, واللهُ أَكْبَرُ، ولَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمِ*

എന്ന ദിക്റ് 4 പ്രാവശ്യം പറയണമെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. സുജൂദ് ചെയ്യാതെ ഈ ദിക്റ് ചൊല്ലുകയാണെങ്കിൽ അതിന് വുളൂഅ് നിർബ്ബന്ധവും ഇല്ല (ഫത്ഹുൽ മുഈൻ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

*"☝ الله اعلم ☝"*

*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*
*_ആമീൻ,,,,,,,,,_*

_*​​🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_​​

🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹

*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*

_കൂടുതൽ_ _പ്രഭാഷണങ്ങൾക്ക്_
_ഇസ് ലാമിക ചരിത്രകഥകൾക്കും⏬_
*_📚 ഇൽമിന്റെ വെളിച്ചം📚_*
               *_Islamic_*
        ~{WhatsApp Group}~
   ● ۩▬▬▬▬▬❁☆❁▬▬▬▬▬۩ ●

Comments

Popular posts from this blog