*📘 ഖദീജ ബീവി [ رَضي اللَّه عنها ] 📘*
🟣〰️〰️〰️🔸🔸🔸〰️〰️〰️🟣
https://chat.whatsapp.com/FICYFvIyd649Q6MylyFH0a
*💧PART 01💧*
_റമളാൻ 10 ഖദീജ ബീവി (റ) യുടെ ആണ്ട് ദിനം എല്ലാവരും ഒരു യാസീൻ/ ഫാതിഹ ഓതി ഹദ്'യ ചെയ്യാൻ താത്പര്യപ്പെടുന്നു..._
*📍ഉമ്മഹാത്തുൽ മുഅ്മിനീൻ*
അല്ലാഹു പ്രത്യേകമായി തിരഞ്ഞെടുത്ത് അനുഗ്രഹിച്ച ലോകം തന്നെ സൃഷ്ടിക്കുവാൻ കാരണമായ അന്നൂറുൽ അഅ്ളമായ ഹബീബ് മുത്തുനബി(ﷺ) യുടെ പ്രിയപത്നി ഖദീജാ ബിൻത് ഖുവൈലിദ്(റ)യെ ലോകം അറിയുന്നതുതന്നെ മുത്ത് നബി(ﷺ)യിലൂടെയാണ്. മുത്തു നബി (ﷺ)യുടെ ജീവിത ചരിത്ര രേഖകളിലൂടെ മാത്രമാണ് ഖദീജാ ബീവിയെ ലോകം അറിഞ്ഞതു തന്നെ...
ഖദീജാ ബീവി(റ)യുടെ ആദ്യകാല ജീവിതം കൂടുതലൊന്നും നമുക്കു ലഭിക്കുന്നില്ല പ്രധാനമായും മുത്തുനബി(ﷺ)യുടെ രണ്ടാം ശാം യാത്ര മുതലാണ് സീറാ ഗ്രനഥങ്ങളിൽ മഹതി സ്ഥാനം പിടിക്കുന്നത്
മുത്തു നബി (ﷺ) യുടെ ഭാര്യമാരെ ഉമ്മഹാത്തുൽ മുഅ്മിനീൻ എന്നാണ് പരിശുദ്ധ ഖുർആനിൽ വിശേഷിപ്പിച്ചത് ഭാര്യമാരെല്ലാം മുഅ്മിനീങ്ങളുടെ ഉമ്മമാരാണ്
ഇമാം നവവി(റ) എഴുതുന്നു: മുത്തുനബി(ﷺ) യുടെ ഭാര്യമാരിൽ ആദ്യപത്നി ഖദീജാ ബീവി (റ) ആകുന്നു പിന്നീട് സൗദ(റ), ആഇശ(റ), ഹഫ്സ്വ(റ), ഉമ്മുഹബീബ(റ), ഉമ്മുസലമ(റ), സൈനബ(റ), മൈമൂന (റ) , ജുവൈരിയ്യഃ(റ), സ്വഫിയ്യ(റ) എന്നിവർ മുത്തുനബി (ﷺ) യുടെ ഭാര്യമാരാണ്, ഈ ഒൻപതു ഭാര്യമാരെയും ഖദീജാ ബീവി(റ)യുടെ വഫാത്തിനു ശേഷമാണ് വിവാഹം ചെയ്തത്. ഖദീജാ ബീവി (റ)യുടെ ജീവിത കാലത്ത് മഹതി മാത്രമേ മുത്തുനബി(ﷺ)യുടെ ഭാര്യയായിട്ടുള്ളൂ. (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത്: 1/53)
മുത്തുനബി(ﷺ)യുടെ പത്നിമാർ മുഅ്മിനീങ്ങളുടെ ഉമ്മയാണെന്ന സൂറത്തുൽ അഹ്സാബിലെ ആയത്ത് വിശദീകരിച്ച് ഇമാം അബൂസുഊദ്(റ) എഴുതുന്നു: മുഅ്മിനീങ്ങളുടെ ഉമ്മമാരാണെന്ന് പറഞ്ഞത് അവരെ ആദരിക്കുന്നതിലും അവരെ നികാഹ് ചെയ്യാൻ പാടില്ലാ എന്നതിലുമാകുന്നു. അതല്ലാത്തതിൽ അവർ അന്യസ്ത്രീകളെ പോലെയാണ് (തഫ്സീർ അബൂസുഊദ്: 4/203)
ഇമാം അഹ്മദ് സ്വാവി(റ) തഫ്സീർ ജലാലൈനിയെ വിശദീകരിച്ച് എഴുതുന്നു: മുഅ്മിനീങ്ങളുടെ ഉമ്മമാരാണെന്നത് മുഅ്മിനീങ്ങൾ അവരെ നികാഹ് ചെയ്യാൻ പാടില്ലാ എന്നതിലും അവരെ ആദരിക്കൽ , ഗുണം ചെയ്യൽ, ബഹുമാനിക്കൽ എന്നതിലുമാണ് അവരെ കാണുന്നതിലും അവരുമായി തനിക്കുന്നതിലും അവർ അന്യസ്ത്രീകളെ പോലെയാണ് (സ്വാവി:3/251)
ചുരുക്കത്തിൽ മുത്തുനബി (ﷺ) യുടെ പത്നിമാർ മുഅ്മിനീങ്ങളുടെ ഉമ്മമാരാണെന്ന് പറഞ്ഞത് നികാഹ് ചെയ്യുന്നതിലാണ്. കാരണം ഉമ്മമാരെ നികാഹ് ചെയ്യുന്നത് ഹറാമാണല്ലോ അതുപോലെ ആദരിക്കുന്നതിലും ബഹുമാനിക്കുന്നതിലും ഗുണം ചെയ്യുന്നതിലുമാണ്. കാരണം ഉമ്മമാർക്ക് ഗുണം ചെയ്യലും ആദരിക്കലും വേണമല്ലോ. കാണുന്നതിൽ അന്യസ്ത്രീകളെ കാണുന്ന വിധിയും.
*📍സിറിയൻ (ശാം) യാത്ര*
മുത്തുനബി (ﷺ) യുടെ ജീവിതത്തിലുണ്ടായ പ്രധാന യാത്രകളിലായി ചരിത്രത്തിൽ ഇടം നേടിയ യാത്രയാണ് അവിടുത്തെ ഇരുപത്തി അഞ്ചാമത്തെ വയസ്സിൽ ശാമിലേക്ക് നടത്തിയ കച്ചവട യാത്ര. ഇന്നത്തെ സിറിയയാണ് ശാം. ഖദീജാ ബീവി (റ) യുടെ കച്ചവടത്തിന് മേൽനോട്ടം വഹിച്ച് അവിടുന്ന് നടത്തിയ ഈ യാത്ര ഒരു വഴിത്തിരിവുമായിരുന്നു. ചരിത്രം മറ്റൊരു ദിശയിലൂടെ സഞ്ചരിക്കാൻ ഈ യാത്ര ഒരു നിമിത്തമാകുകയായിരുന്നു. അഥവാ മുത്തുനബി (ﷺ) യെ ഖദീജാ ബീവി (റ) കൂടുതൽ മനസ്സിലാക്കുന്നത് ഈ യാത്രക്കുശേഷമായിരുന്നു. അതിനു ശേഷം ഖദീജാ ബീവി (റ) യുടെ ഭാഗത്ത് നിന്നുള്ള വിവാഹാന്വേഷണവും...
മുത്തുനബി (ﷺ) ക്ക് ഇരുപത്തിയഞ്ച് വയസ് പൂർത്തിയായി. അന്ന് മക്കക്കാർ മുത്തുനബി (ﷺ)യെ 'അൽഅമീൻ' എന്നായിരുന്നു വിളിക്കാറുള്ളത്. ഒരിക്കൽ മുത്തുനബി (ﷺ) യോട് അബൂത്വാലിബ് പറഞ്ഞു: സഹോദരന്റെ മകനേ, എന്റെ അവസ്ഥ നിനക്കറിയാമല്ലോ.? എന്റെ പക്കൽ സമ്പത്തൊന്നുമില്ല. ഇക്കാലത്ത് വലിയ സാമ്പത്തിക പ്രയാസങ്ങൾ നമുക്കുണ്ട്. കുറച്ചു കാലമായി വളരെ ഞെരുക്കത്തിലാണ്. നമുക്ക് വരുമാനങ്ങളോ കച്ചവടങ്ങളോ ഒന്നുമില്ലല്ലോ... ഖുറൈശികളുടെ കച്ചവട സംഘം അടുത്തുതന്നെ ശാമിലേക്ക് പുറപ്പെടുന്നുണ്ട്. ഖുവൈലിദിന്റെ മകൾ ഖദീജഃ നമ്മുടെ കുടുംബത്തിൽപ്പെട്ട പലരെയും കച്ചവടച്ചരക്കുകൾ ഏൽപിച്ച് പറഞ്ഞയക്കാറുണ്ടത്രെ. അവരുടെ സ്വത്തിൽ കച്ചവടം നടത്തിയാൽ വലിയ പ്രയോജനവും പ്രതിഫലവും ലഭിക്കും. അതിനാൽ മകനേ, ഖദീജയെ സമീപിച്ചു നോക്കുക നിങ്ങൾക്കുവേണ്ടി കച്ചവടത്തിന് ഞാൻ സന്നദ്ധനാണെന്ന് അവരെ അറിയിക്കുക. നിന്നെ എന്തായാലും അവർ സ്വീകരിക്കാതിരിക്കില്ല. മറ്റുള്ള എല്ലാവരെക്കാളും മികച്ച പരിഗണന നിനക്കവർ നൽകുമെന്നാണെന്റെ പ്രതീക്ഷ...
കാരണം, മകന്റെ സത്യസന്ധതയും ശുദ്ധിയും സൽസ്വഭാവവും അവർ കേട്ടറിഞ്ഞിട്ടുണ്ടാകും. യഥാർത്ഥത്തിൽ മകൻ ശാമിലേക്ക് യാത്ര നടത്തുന്നതിൽ പേടിയുണ്ട്. അവിടുത്തെ ജൂതന്മാർ എന്തെങ്കിലും ചെയ്തുകളയുമോ എന്ന ഭയം.
ശാമിലേക്കുള്ള കച്ചവട സംഘങ്ങളിൽ പതിവായി ഖാദീജ(റ) തന്റെ പ്രതിനിധികളെ അയക്കാറുണ്ടായിരുന്നു. ഖുറൈശികളുടെ ഒട്ടകക്കൂട്ടങ്ങളിൽ അപ്രധാനമല്ലാത്ത ഒരു വിഹിതം അവരുടേതായിരുന്നു. പ്രതിഫലം നിശ്ചയിച്ച് പുരുഷന്മാരെ അവർ കച്ചവടത്തിനയക്കുമായിരുന്നു. ലാഭവിഹിതം നൽകാമെന്ന വ്യവസ്ഥയിലും ആളുകളെ കച്ചവടത്തിന് ഏൽപിക്കാറുണ്ട്. ഖുറൈശികൾ പൊതുവെ എല്ലാവരും കച്ചവടത്തിൽ സമർത്ഥരായിരുന്നു. കച്ചവടക്കാരനല്ലാത്ത ഖുറൈശികൾക്ക് അവർക്കിടയിൽ നിലവാരം കുറവായിരുന്നു.
അബൂത്വാലിബിന്റെ നിർദ്ദേശം കേട്ടപ്പോൾ നബി (ﷺ) പറഞ്ഞു: ഖദീജാക്ക് എന്നെ ആവശ്യമെങ്കിൽ അവർ എന്റെ അടുത്തേക്ക് ആളുകളെ അയക്കട്ടെ! അപ്പോൾ അബൂത്വാലിബ് പറഞ്ഞു: നിനക്കല്ലാത്ത മറ്റാർക്കെങ്കിലും അവർ കച്ചവടം ഏൽപിച്ചുകൊടുക്കുമോ എന്നൊരു ഭയം എനിക്കുണ്ട്.
ഈ സംഭവം ഖദീജാ (റ) എങ്ങനെയോ അറിഞ്ഞു. അപ്പോൾ അവർ പറഞ്ഞു: 'മുഹമ്മദ് (ﷺ) കച്ചവട സംഘം ഏറ്റെടുക്കുവാൻ തയ്യാറാണെന്ന് ഞാൻ മുമ്പ് മനസ്സിലാക്കിയിരുന്നില്ല'. അങ്ങനെ അവർ നബി (ﷺ) യുടെ അരികിലേക്ക് ക്ഷണിച്ചു കൊണ്ട് ആളെ പറഞ്ഞയച്ചു. ക്ഷണം സ്വീകരിച്ച് നബി (ﷺ) മഹതിയുടെ വസതിയിലെത്തി.
അപ്പോൾ ഖദീജാ (റ) പറഞ്ഞു: 'താങ്കളുടെ അടുത്തേക്ക് ഞാൻ ആളെ അയച്ചു വരുത്താനുണ്ടായ കാരണം, താങ്കളെക്കുറിച്ച് ഞാൻ കേട്ട നല്ല അഭിപ്രായങ്ങളാകുന്നു. സത്യം മാത്രമേ താങ്കൾ പറയാറുള്ളൂവെന്നും, വിശ്വസ്ഥത പുലർത്തുന്ന വ്യക്തിയാണെന്നുമെല്ലാം ഞാനറിഞ്ഞിട്ടുണ്ട്. താങ്കൾ എന്റെ കച്ചവടച്ചുമതല ഏറ്റെടുത്ത് സംഘത്തിൽ പുറപ്പെട്ടാൽ മറ്റുള്ളവർക്ക് നൽകുന്നതിന്റെ ഇരട്ടി പ്രതിഫലം താങ്കൾക്കു നൽകാൻ ഞാൻ തയ്യാറാണ്.
അതോടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നബി (ﷺ) തയ്യാറായി. തിരിച്ചു വീട്ടിൽ വന്നു അബൂത്വാലിബിനോട് വിവരം ധരിപ്പിച്ചു. അദ്ദേഹം പറഞ്ഞു: 'മകനേ, നിശ്ചയം അല്ലാഹു നിനക്കൊരുക്കിയ സുവർണാവസരമാണ്. അല്ലാഹു നിനക്കു സമ്മാനിച്ച ഒരു ഉപജീവന മാർഗ്ഗം'.
ഖദീജാ ബീവി (റ) യുടെ കച്ചവടച്ചരക്കുകളുമായി നബി (ﷺ) ശാമിലേക്ക് പുറപ്പെടുകയായി. ഖദീജാ ബീവി (റ)യുടെ ഭൃത്യനായ മൈസറത്തും കൂടെയുണ്ടായിരുന്നു. പുറപ്പെടുമ്പോൾ മഹതി മൈസറത്തിനോട് പറഞ്ഞു: 'അവർ പറയുന്നതിനൊന്നും നീ എതിര് പറയരുത്. ഒരു കാര്യത്തിലും നീ അവരോട് അഭിപ്രായത്തിന് മാറ്റം വരുത്തരുത് '.
അബൂത്വാലിബ് മുത്തുനബി (ﷺ) ക്ക് നല്ല ഉപദേശങ്ങൾ നൽകി യാത്രയയച്ചു. ഖുറൈശി സംഘത്തിലെ സഹയാത്രികരായിരുന്ന തന്റെ ബന്ധക്കാരോട് മുത്തുനബി (ﷺ)യെ പ്രത്യേകം ശ്രദ്ധിക്കാൻ അബൂത്വാലിബ് പറഞ്ഞിരുന്നു. പിതൃവ്യന്മാരിലൊരാളായ സുബൈറുബ്നു അബ്ദിൽ മുത്വലിബും പ്രസ്തുത യാത്രയിലുണ്ടായിരുന്നു. അങ്ങനെ ആ യാത്രാസംഘം ശാമിലേക്ക് പുറപ്പെട്ടു. (ത്വബഖാത്തുൽ കുബ്റാ:1/129, സീറത്തുബ്നി ഹിശാം:1/188)
*തുടരും... ان شاء الله...💫*
*"☝ الله اعلم ☝"*
*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*
*_ആമീൻ,,,,,,,,,_*
_*🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_
🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹
*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*
_കൂടുതൽ_ _പ്രഭാഷണങ്ങൾക്ക്_
_ഇസ് ലാമിക ചരിത്രകഥകൾക്കും⏬_
*_📚 ഇൽമിന്റെ വെളിച്ചം📚_*
*_Islamic_*
~{WhatsApp Group}~
● ۩▬▬▬▬▬❁☆❁▬▬▬▬▬۩ ●

Comments
Post a Comment